പതിനാല് വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തി ലേബര്‍ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന് സുനക് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ കൊട്ടാരത്തിലെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാള്‍സ് രാജാവ് അദ്ദേഹത്തെ ക്ഷണിക്കുകയും തുടര്‍ന്ന് പ്രധാനമന്ത്രിയായി സ്റ്റാര്‍മറെ നിയമിക്കുകയും ചെയ്തു.
ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്. രാജ്യം മാറ്റത്തിനുവേണ്ടിയാണ് വോട്ടുചെയ്തെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും അവസാന പ്രസംഗത്തില്‍ സുനക് പറഞ്ഞു.വടക്കന്‍ ഇംഗ്ലണ്ടിലെ സ്വന്തം പാര്‍ലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബര്‍ പാര്‍ട്ടി നേതാവായ കീര്‍ സ്റ്റാര്‍മാറെ ഋഷി സുനക് അഭിനന്ദിച്ചു. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. വരുന്ന ജനുവരിവരെ സര്‍ക്കാരിന് കാലാവധി ഉണ്ടായിരുന്നിട്ടും ഋഷി സുനക് ഭരണകാലാവധി തീരുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്.
<br>
TAGS : KEIR STARMER | UK ELECTION 2024
SUMMARY : Rishi Sunak resigns. Keir Starmer Prime Minister, Labor Party in power in Britain
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…