ബെംഗളൂരു: ഫെബ്രുവരിയില്‍ നടക്കുന്ന മലബാര്‍ മുസ്ലിം അസോസിയേഷന് 90-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി എന്‍.എ. ഹാരിസ് എം.എല്‍.എയെയും ജനറല്‍ കണ്‍വീനറായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജിനെയും എം. എം.എ പ്രവര്‍ത്തക സമിതിയോഗം തിരഞ്ഞെടുത്തതായി പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് അറിയിച്ചു. വിപുലമായ സ്വാഗതസംഘം വിളിച്ച് ചേര്‍ത്ത് മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും 90-ാം വാര്‍ഷികത്തിന് പ്രത്യേകം രൂപകല്പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 15,16 തീയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി മെസിക്കല്‍ ക്യാമ്പ്, കണ്ണ് രോഗ നിവാരണ ക്യാമ്പ്, തിമിര ശസ്ത്രക്രിയ, ദന്തല്‍ ക്യാമ്പ് , മലയാളി അസോസിയേഷന് സംഗമം, കുടുംബ സംഗമം, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം തുടങ്ങിയവയും നടക്കും.
നിര്‍ധന വിഭാഗങ്ങള്‍ക്കായി തൊണ്ണൂറാം വാര്‍ഷികത്തില്‍ ഹൃസ്വകാലം കൊണ്ട് പൂര്‍ത്തികരിച്ച് നല്കുന്ന ഒന്പതിനകര്മ്മ പദ്ധതികള്‍ പ്രഖ്യാപിക്കും. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തക സമിതി യോഗത്തില്‍ അഡ്വ. പി. ഉസ്മാന്, അഡ്വ. ശക്കീല്‍ അബ്ദുറഹ്മാന്, കെ.സി. അബ്ദുല്‍ ഖാദര്‍, ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍, ശഹീര്‍ സി.എച്ച്, കെ. മൊയ്തീന്, എം.സി.ഹനീഫ്, വി.സി. കരീം, പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : MALABAR MUSLIM ASSOCIATION
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…