ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച പ്രജ്വലിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയേയും സമീപിച്ചു.
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നിർദേശ പ്രകാരം എസ്.ഐ.ടി ആദ്യം രണ്ടുപേർക്കുമെതിരേ ഒരു ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോൾ രാജ്യം വിട്ട പ്രജ്വലിന് പുറമെ എച്ച്.ഡി രേവണ്ണയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. നോട്ടീസിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരം വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇരുവർക്കും സമയമുണ്ടെന്ന് പരമേശ്വര പറഞ്ഞു.
നേരത്തെ ഇറക്കിയ ലുക്കൗട്ടിന് നോട്ടീസിന് പിന്നാലെ ഹാജരാവാൻ സമയം വേണമെന്നും നിലവിൽ ബെംഗളൂരുവിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി പ്രജ്വൽ ഹർജി സമർപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ എച്ച്.ഡി രേവണ്ണയ്ക്കെതിരേ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…