ബെംഗളൂരു: മാണ്ഡ്യ എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും. 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച സുമലത ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമിയാണ് ഇത്തവണ മാണ്ഡ്യയിൽ നിന്ന് എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്നത്.
2047-ഓടെ വികസിത ഇന്ത്യ വിഭാവനം ചെയ്യുന്ന ഒരു പാർട്ടിയുടെ പിന്തുണയുള്ളയാളായി ജനങ്ങൾ തന്നെ കാണുമെന്ന് ബിജെപിയിൽ ചേരുന്നതിൻ്റെ സൂചന നൽകികൊണ്ട് കഴിഞ്ഞ ദിവസം സുമലത അറിയിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ സുമലതയെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് മാണ്ഡ്യയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
മാത്രമല്ല 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുമലത ബിജെപിയെ പിന്തുണച്ചിരുന്നു. സുമലത ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതോടെ കോൺഗ്രസും ജെഡിഎസും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് മാണ്ഡ്യ സാക്ഷ്യം വഹിക്കുന്നത്.
The post എംപി സുമലത അംബരീഷ് നാളെ ബിജെപിയിൽ ചേരും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…