Categories: ASSOCIATION NEWS

എം.എം.എ നീലസാന്ദ്ര ശാഖാ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് കീഴില്‍ നീലസാന്ദ്രയില്‍ പുതിയ ശാഖാ നിലവില്‍ വന്നു. കമ്മിറ്റി പ്രസിഡണ്ടായി വൈക്കിംഗ് കെ.പി.മൂസ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അശ്‌റഫ് സാഗറിനേയും ട്രഷററായി വി.കെ.മുസ്തഫയെയും യോഗത്തില്‍ തിരഞ്ഞെടുത്തു. മുനീര്‍ ആബൂസ്, നൗഷാദ് ടി.ടി.കെ, ഹസ്ബുല്ലാ, സിറാജ് വന്നാര്‍ പേട്ട്, ഹാരിസ് ആര്‍.കെ, സിയാദ് തുടങ്ങിയവര്‍ വൈസ് പ്രസിഡണ്ടുമാരും സിറാജ് കെ, അശ്കര്‍, കബീര്‍, റിയാസ്, നബില്‍, ബഷീര്‍ തുടങ്ങിയവര്‍ സെക്രട്ടറിമാരുമായ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 21 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളുമടങ്ങുന്നതാണ് കമ്മിറ്റി.

എം എം എ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഈസ ടി.ടി.കെ, അബ്ദുല്ല ആയാസ് കോര്‍ഡിനേറ്റര്‍മാരുമാണ്. നീലസാന്ദ്ര എസ്.ആര്‍. കെ. ഹാളില്‍ നടന്ന ഇഫ്ത്വാര്‍ മീറ്റില്‍ വെച്ച് ബി.ഡി.എ ചെയര്‍മാന്‍ എന്‍.എ. ഹാരിസ് എം.എല്‍.എയാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. എം.എം.എ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി ഉസ്മാന്‍, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, മുഹമ്മദ് തന്‍വീര്‍, ടി.പി. മുനീറുദ്ധീന്‍, ശംസുദ്ധീന്‍ കൂടാളി തുടങ്ങിയവര്‍ പങ്കെടുത്തു.
<br>
TAGS : MALABAR MUSLIM ASSOCIATION

Savre Digital

Recent Posts

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആ​ഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…

18 minutes ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…

29 minutes ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

1 hour ago

തൃശൂര്‍ വോട്ട് കൊള്ള: മുൻ കലക്ടര്‍ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…

2 hours ago

സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു

കോട്ടയം: സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ്…

3 hours ago

ബലാത്സംഗ കേസ്: വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും…

3 hours ago