Categories: ASSOCIATION NEWS

എം.എസ്. നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.

പി.സി. മോഹൻ എം.പി., കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ബാങ്ക് ഓഫ് ഇന്ത്യ കർണാടക സോണൽ മാനേജർ അനിത ആർ. നായർ, ഐ.പി. രാമചന്ദ്രൻ, കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ശരത്ചന്ദബാബു, കരയോഗം സെക്രട്ടറി ഇ.സി. ദേവിദാസ്, മഹിളാവിഭാഗം പ്രസിഡന്റ് ശ്രീദേവീ സുരേഷ്, യുവജനവിഭാഗം പ്രസിഡന്റ് അഖിൽദാസ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ‘പരമ ഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരവടികൾ യുവ പുരസ്കാരം 2025’ മിഥുൻ ശ്യാമിന് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. പഠനത്തിൽ മികവുതെളിയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കരയോഗം മഹിളാവിഭാഗം ജനനിയുടെയും യുവജനവിഭാഗ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും. വൈഷ്ണവി നാട്യശാല അവതരിപ്പിച്ച നൃത്തസംഗീതശില്പവും സിനിമാ ടി.വി. രംഗത്തെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച കോമഡി മെഗാ ഷോയും അരങ്ങേറി.
<BR>
TAGS : KNSS

Savre Digital

Recent Posts

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

38 minutes ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…

1 hour ago

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

3 hours ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

4 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

4 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

5 hours ago