ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങള്‍ക്ക് 24 ശതമാനം ശമ്പള വർധന നിലവില്‍ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ഇതോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയില്‍ നിന്ന് 1.24 ലക്ഷവും ഡെയിലി അലവൻസ് 2000 രൂപയില്‍ നിന്ന് 2500 രൂപയായും ഉയരും. ശമ്പള വർധന വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അതേസമയം കാലാവധി തീരുന്ന എം.പിമാർക്ക് ഇതുവരെ 25,000 രൂപയാണ് പെൻഷൻ നല്‍കിയിരുന്നത്. ഇത് ഇനി മുതല്‍ 31,000 രൂപയായി ഉയരും. മുൻ എം.പിമാർ ഔദ്യോഗിക കാലാവധിയിലിരുന്ന ഓരോ വർഷത്തിനും നല്‍കി വരുന്ന 2000 രൂപ അഡീഷനല്‍ പെൻഷൻ 2500 രൂപയാകും. അതേസമയം രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വർധന നടപ്പാക്കിയത്.
TAGS : CENTRAL GOVERNMENT
SUMMARY : Central government increases salaries and other benefits of MPs
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന്…
കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ജലിയെയാണ് (28) ആണ്…
പാലക്കാട്: കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസില്‍ നിന്നും…
ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ് (എസ്‌ബിഐ) ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസില്‍…
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്റെ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മധു, പോള്‍ ഫ്രെഡി,…