എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയ സംഭവത്തിൽ സിനിമാ പൈറസി സംഘമായ തമിഴ് റോക്കേഴ്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. തമിഴ് റോക്കേഴ്സ് ഭൂരിഭാഗവും സിനിമകൾ പകർത്തുന്നത് തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ തിയറ്ററുകളില്‍ വെച്ചാണെന്ന് പോലീസ് പറഞ്ഞു. മിക്ക പകർത്തലുകളും നടന്നിട്ടുള്ളത് കേരളത്തിനു പുറത്തുള്ള തിയറ്ററുകളിലാണ്.
കോയമ്പത്തൂർ എസ്ആർകെ തിയേറ്ററിൽ വെച്ചായിരുന്നു എആർഎം വ്യാജ പതിപ്പിന്റെ ചിത്രീകരണം. ഇവരെ പിടികൂടുന്നത് വേട്ടയ്യൻ സിനിമയുടെ വ്യാജനു വേണ്ടി ചിത്രീകരണം നടത്തി തിയറ്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും, പ്രവീണ്‍ കുമാറുമാണ് പിടിയിലായത്.
ബെംഗളൂരുവിലെ ഗോപാലൻ മാളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവർ വേട്ടയ്യൻ സിനിമയുടെ വ്യാജ പകർപ്പ് എടുത്ത ശേഷം തിയേറ്റർ വിടുന്ന ഘട്ടത്തിലായിരുന്നു കേരളാ പോലീസ് സംഘം തടഞ്ഞത്. തമിഴ് റോക്കേഴ്സ് സംഘം സിനിമകളുടെ വ്യാജ പതിപ്പുകൾ തിയറ്ററുകളിൽ വെച്ച് ചിത്രീകരിക്കുന്നതിന് പ്രത്യേക മുന്നൊരുക്കങ്ങൾ നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. റിക്ലൈനർ സീറ്റുകളുള്ള തിയറ്ററുകളാണ് വ്യാജ പതിപ്പ് ചിത്രീകരണത്തിന് തിരഞ്ഞെടുക്കുക. കിടന്നുകൊണ്ട് ചിത്രീകരണം നടത്തും. നഗരങ്ങളിലെ ഇത്തരം തിയറ്ററുകളില്‍ വെച്ച് നൂറുകണക്കിന് സിനിമകളാണ് സംഘം ചിത്രീകരിച്ച് ചോർത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
TAGS: KERALA | ARREST
SUMMARY: More details revealed by police in Tamil rockers team
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം…
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു…
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആർഒവി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ…