എകെജി സെന്‍റർ ആക്രമണ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി സുഹൈല്‍ ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്ന സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ പല സ്ഥലങ്ങളെത്തിച്ചു ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി.
കഴക്കൂട്ടം, വെണ്‍പാലവട്ടം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുമ്പോൾ സൂത്രധാരനായിട്ടുള്ള സുഹൈല്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ആക്രണം നടന്ന ദിവസം ഇയാള്‍ രാത്രി സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പോലീസ് തെളിവെടുപ്പ് സംഘടിപ്പിച്ചത്.
അതേസമയം, വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ഗൂഡാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് സുഹൈല്‍ ഷാജഹാൻ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന വിമാനത്തില്‍ ആയിരുന്നു. ഗണ്‍മാന്‍റെ പിന്നിലെ സീറ്റിലാണ് താൻ ഇരുന്നത്. പ്രതിഷേധത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും സുഹൈല്‍ ഷാജഹാൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
TAGS : AKG CENTER | ATTACK | EVIDENCE
SUMMARY : AKG Center Attack; Evidence collection was conducted at Kazhakoota and Venpalavatta
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…