എകെജി സെന്റര് ആക്രമണക്കേസില് അറസ്റ്റിലായ രണ്ടാം പ്രതി യൂത്ത് കോണ്ഗ്രസ് നേതാവ് സുഹൈല് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേസിനെ സ്വാധീനിക്കരുതെന്ന കർശന നിർദ്ദേശത്തോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നല്കിയാല് വീണ്ടും രാജ്യംവിടാന് സാധ്യതയുണ്ടെന്നുമാണു പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്, കേസന്വേഷണവുമായി പൂര്ണമായും സഹകരിക്കുമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണു മുമ്പു ഹാജരാകാതിരുന്നതെന്നും വിദേശത്തേക്കു പോയതെന്നും സുഹൈല് പറഞ്ഞിരുന്നു.
2022 ജൂലൈ ഒന്നിന് എകെജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു എന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ഇയാളെ അറസ്റ്റ് ചെയ്തത്. തനിക്കെതിരേ ഉയര്ന്നിരിക്കുന്ന ആരോപണങ്ങള് അതീവ ഗുരുതരമല്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില് ഉയര്ത്തിയത്. കേസിലെ മറ്റ് പ്രതികള്ക്ക് ജാമ്യം ലഭിച്ച കാര്യവും കോടതിയില് ചൂണ്ടിക്കാട്ടിയിരുന്നു.
AKG Center Attack Case; Accused Suhail Shahjahan granted bail
ബെംഗളൂരു: തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില് വെച്ച് അപകടത്തില്പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില് ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില് നിന്ന് ഉടന് തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്ധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്മയുടെ ഒരു ലിറ്ററിന്റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില് വ്യവസായി മുഹമ്മദ് ഷര്ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഷര്ഷാദിന് വക്കീല് നോട്ടീസ്…