കൊച്ചി: എക്സാലോജിക് സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. സിഎംആർഎല്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. നേരത്തെ തന്നെ സിഎംആർഎല്‍ ഇടപാടില്‍ എസ്‌എഫ്‌ഐഒയുടെ റിപ്പോർട്ടില്‍ നടപടിയെടുക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതായിരുന്നു തീരുമാനം. ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണ കോടതിയുടെ നടപടി, പ്രതിപ്പട്ടികയിലുള്ളവരുടെ വാദം കോടതി കേട്ടില്ല, അത്തരത്തിലൊരു അന്തിമ റിപ്പോർട്ട് കേള്‍ക്കുകയോ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിന് വിരുദ്ധമാണ് എന്നിങ്ങനെയായിരുന്നു സിഎംആർഎല്‍ കോടതിയില്‍ വാദിച്ചത്. ഇന്ന് കേസ് വീണ്ടും പരിഗണിച്ച ശേഷമാണ് വിലക്ക് നാലു മാസത്തേക്ക് കൂടി നീട്ടി കോടതി വിധി.
TAGS : EXALOGIC
SUMMARY : Exalogic; Court extends stay on further action
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…