ബെംഗളൂരു: ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200 ല്‍ അധികം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ബെംഗളൂരു ബിഫ്റ്റ് ഹാളില്‍ ശിവാജിനഗര്‍ എം.എല്‍.എ. റിസ്വാന്‍ അര്‍ഷദ് ഉദ്ഘാടനം നടത്തി. സമൂഹത്തിലെ താഴെ കിടയിലുള്ള വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധവും, സേവനമനസ്‌കതയും ഉണ്ടാവണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മേഖല പ്രസിഡണ്ട് റഹീം കോട്ടയം അഭിപ്രായപ്പെട്ടു. എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന വിവിധ പദ്ധതികള്‍ക്ക് എല്ലാവരെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് നടന്നു. സിഗ്മ ഫൗണ്ടേഷന്‍ ബെംഗളൂരു, സി.ഇ.ഒ അമീന്‍ എ മുദസ്സിര്‍ ക്ലാസിന് നേതൃത്വം നല്‍കി. കര്‍ണാടക ബോര്‍ഡ് ഓഫ് ഇസ്ലാമിക് എഡുകേഷന്‍ ഡയറക്ടര്‍ റിയാസ് റോണ്‍, ഹിറ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹസ്സന്‍ പൊന്നന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എച്ച്.ഡബ്ല്യു.എ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നാസിഹ് വണ്ടൂര്‍ സ്വാഗതവും മെന്റര്‍ഷിപ്പ് ഹെഡ് ഹസീന ഷിയാസ് നന്ദിയും പറഞ്ഞു. ഷഹീം, ഇസ്മായില്‍ അറഫാത്ത്, ഷാജി, മുഫാസില്‍, നഫീസ, നിദ, ഇബ്രാഹിം, ഫാറൂഖ്, റഫീഖ്, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : HWA | HWA CHARITABLE FOUNDATION
SUMMARY : HWA Charitable Foundation Scholarship Distribution
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…