ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കെരെ താലൂക്കിലെ കരടിഹള്ളി സ്വദേശിനി ഹർഷിതയെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇസിഇ ഒന്നാം വർഷ വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച രാത്രിയാണ് ചന്ദാപുരയ്ക്ക് സമീപം ഹീലാലിഗെയിലുള്ള കോളേജ് ഹോസ്റ്റൽ മുറിയിൽ ഹർഷിതയെ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഇസിഇ വിദ്യാർഥിനി പ്രഗതിയാണ് ഹർഷിതയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി തെളിവെടുപ്പ് നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യ കുറിപ്പൊന്നും വിദ്യാർഥിനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഹർഷിതയുടെ മരണത്തിൽ മരണത്തിൽ മറ്റ് വിദ്യാർഥികൾ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ഹർഷിത ജീവിതം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…