Categories: KERALATOP NEWS

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്

മലപ്പുറം : എടപ്പാൾ മാണൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് എടപ്പാളിനടുത്തുള്ള മാണൂരില്‍ ആണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. അപകടത്തെതുടര്‍ന്ന് ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഗുരുതരമായി പരുക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡ‍ിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസറഗോഡ് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : ACCIDENT
SUMMARY : KSRTC bus and tourist bus collide in Edapal; More than 30 people were injured

Savre Digital

Recent Posts

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

2 hours ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

2 hours ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

2 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

3 hours ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

3 hours ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

4 hours ago