വാഗമണ്ണിലും കട്ടപ്പനയിലും എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ നിറയ്ക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏല്‍പ്പിച്ച പണത്തില്‍നിന്ന് 25 ലക്ഷം രൂപയോളം ജീവനക്കാർ അപഹരിച്ചു. കട്ടപ്പന സ്വദേശികളായ ജോജോമോൻ (35) അമല്‍ (30) എന്നിവർ ചേർന്നാണ് അപഹരിച്ചത്.
പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് ഇത് അറിയുന്നത്. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി. ജൂണ്‍ മുതലാണ് പണം തിരിമറി നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
കട്ടപ്പന എ.ടി.എമ്മില്‍ നിറയ്ക്കാൻ കൊണ്ടുവന്ന 15 ലക്ഷവും വാഗമണ്ണില്‍ നിറയ്ക്കാൻ ഏല്‍പ്പിച്ച 10 ലക്ഷം രൂപയുമാണ് കബളിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞ ഏജൻസി തിരികെ പണം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയത്.
TAGS : ATM | ROBBERY | IDUKKI NEWS
SUMMARY : 25 lakh employees were robbed of the money entrusted to fill the ATM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…