Categories: KERALATOP NEWS

എട്ട് മണിക്കൂര്‍ പരിശ്രമം; അച്ഛനെയും 3 മക്കളെയും രക്ഷിച്ച്‌ ഫയര്‍ഫോഴ്‌സും വനപാലകരും

വയനാട്: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥർ. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.

കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനെയും മൂന്നു മക്കളെയും കാണാനില്ലെന്നും ഇവർ വനത്തില്‍ കുടുങ്ങിയതാണെന്നുമുള്ള വിവരവും ലഭിച്ചത്. തുടർന്ന് യുവതിയെയും മകനേയും ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ച്‌ അട്ടമലയിലെ ക്യാമ്പിൽ എത്തിച്ചു സുരക്ഷിതമാക്കി.

അതിന് ശേഷം ശാന്ത നല്‍കിയ സൂചന അനുസരിച്ച്‌ കൃഷ്ണനെയും കുട്ടികളെയും തെരയുകയായിരുന്നു. ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചും കയര്‍ ഉപയോഗിച്ച്‌ മലയിറങ്ങിയും ദുഷ്‌ക്കരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും കൃഷ്ണനെയും മൂന്ന് കുട്ടികളെയും കണ്ടെത്തിയത്. എട്ടുമണിക്കൂര്‍ നീണ്ടു നിന്ന ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ കൃഷ്ണന്റെയും കുട്ടികളുടെയും അരികിലെത്തിയത്.

10 മീറ്റര്‍ കയര്‍ കെട്ടിയാണ് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ വസ്ത്രം പോലുമില്ലാതെ തണുത്തുവിറച്ച നിലയിലായിരുന്നു മൂന്ന് കുട്ടികള്‍. കുട്ടികളെ നെഞ്ചോട് ചേര്‍ത്ത്‌ കെട്ടിവെച്ച്‌ സാഹസീകമായിട്ടാണ് പുറത്ത് എത്തിച്ചത്. പാറമടയിലായിരുന്നു അച്ഛനും അമ്മയും നാലു കുട്ടികളും താമസിച്ചിരുന്നത്.

TAGS : WAYANAD | FOREST DEPARTMENT
SUMMARY : Eight hours of effort; The firemen and forest guards rescued the father and his 3 children

Savre Digital

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

7 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

7 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

7 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

8 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

8 hours ago