ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ ലഭിച്ചത്. 11,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഇരയായ പെൺകുട്ടിയും കുടുംബവും അനിലിന്റെ അയൽക്കാർ ആയിരുന്നു. 2022 ജനുവരി 22ന് പെൺകുട്ടി തനിച്ചായിരുന്നപ്പോൾ വീട്ടിൽ കയറി അനിൽ ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ അനിലിനെതിരെ നന്ദിനി ലേഔട്ട് പോലീസിൽ പരാതി നൽകി.
കേസ് അന്വേഷണത്തിൽ അനിൽ കുറ്റക്കാരൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മറ്റ് അയൽവാസികളുടെയും മൊഴികളും മെഡിക്കൽ റിപ്പോർട്ടും രേഖപ്പെടുത്തിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടു പെൺമക്കളുടെ പിതാവ് കൂടിയാണ് അനിൽകുമാർ.
The post എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ് appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…