എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ ലഭിച്ചത്. 11,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.

ഇരയായ പെൺകുട്ടിയും കുടുംബവും അനിലിന്റെ അയൽക്കാർ ആയിരുന്നു. 2022 ജനുവരി 22ന് പെൺകുട്ടി തനിച്ചായിരുന്നപ്പോൾ വീട്ടിൽ കയറി അനിൽ ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ അനിലിനെതിരെ നന്ദിനി ലേഔട്ട് പോലീസിൽ പരാതി നൽകി.

കേസ് അന്വേഷണത്തിൽ അനിൽ കുറ്റക്കാരൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മറ്റ്‌ അയൽവാസികളുടെയും മൊഴികളും മെഡിക്കൽ റിപ്പോർട്ടും രേഖപ്പെടുത്തിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടു പെൺമക്കളുടെ പിതാവ് കൂടിയാണ് അനിൽകുമാർ.

The post എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

48 minutes ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

1 hour ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

2 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

3 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

3 hours ago