തിരുവനന്തപുരം: പെട്രോള്‍ പമ്പിന്റെ അനുമതിക്കായി എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പി വി പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. നിയമോപദേശം ലഭിച്ച ശേഷം പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
നടപടികൾ വേഗത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റെ സെക്രട്ടറിയും നാളെ പരിയാരത്തെത്തുന്നുണ്ട്. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്നതിനുള്ള ആഗിരണ പ്രക്രീയയാണ് ഇപ്പോൾ നടക്കുന്നത്. പ്രശാന്തന്റെ റെഗുലറൈസേഷൻ നടപടി നിർത്തിവെക്കും. ഇത്തരക്കാരനായ ഒരാൾ സർവീസിൽ തുടരേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
<br>
TAGS : ADM NAVEEN BABU DEATH
SUMMARY : ADM Naveen Babu’s allegation of bribery led to his suicide; Minister Veena George will remove Prashanth from his job
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…
ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ്…