Categories: KERALATOP NEWS

എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍, ഒരു പരാതിയും ലഭിച്ചിട്ടില്ല, ജനപ്രതിനിധികളുടെ ഇടപെടലില്‍ പക്വത വേണം: റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. അതു ലഭിച്ചാലുടൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എഡിഎമ്മിനെതിരെ റവന്യൂവകുപ്പില്‍ പരാതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായി അറിയില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ അഭിപ്രായപ്പെട്ടു

ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ നൽകിയ യാത്രയയപ്പ് ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.

ഇന്നലത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാർ എക്‌സ്‌പ്രസിൽ കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. രാവിലെ ട്രെയിനിൽ അദ്ദേഹം ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങൾ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ട് പെൺമക്കളാണുള്ളത്.
<BR>
TAGS : ADM NAVEEN BABU | KANNUR
SUMMARY: ADM Naveen Babu is an honest officer Minister K Rajan

Savre Digital

Recent Posts

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…

34 minutes ago

കോട്ടയം ജില്ലയുടെ 50-ാമത് കലക്ടറായി ചേതൻ കുമാര്‍ മീണ ചുമതലയേറ്റു

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…

1 hour ago

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…

3 hours ago

പാലക്കാട് ഫോറം ബെംഗളൂരു വാർഷിക പൊതുയോഗം

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…

3 hours ago

സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…

3 hours ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…

4 hours ago