കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ അരുണ്‍ കെ. വിജയൻ. നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കലക്ടർ കത്തയച്ചു. ഉണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കലക്ടർ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന.
പത്തനംതിട്ട സബ് കലക്ടർ നേരിട്ടെത്തിയാണ് കുടുംബത്തിന് കത്ത് കൈമാറിയത്. നവീൻ്റെ വിയോഗത്തില്‍ വൈകാരികമായാണ് കലക്ടർ കത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നവീൻ ഇന്നലെ വരെ എൻ്റെ തോളോട് തോള്‍ നിന്ന് പ്രവർത്തിച്ചയാളാണെന്നും കാര്യക്ഷമതയോടും സഹാനുഭൂതിയോടും കൂടി തൻ്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു നവീനെന്നും കലക്ടർ കത്തില്‍ പറയുന്നു.
കത്തിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ട നവീൻ്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും,
പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നലെ നവീൻ്റെ അന്ത്യകർമങ്ങള്‍ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേർന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ല. നവീൻ്റെ കൂടെയുള്ള മടക്ക യാത്രയില്‍ മുഴുവൻ ഞാനോർത്തത് നിങ്ങളെക്കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീൻ്റെ മരണം നല്‍കിയ നടുക്കം ഇപ്പോളും എന്നെ വിട്ടു മാറിയിട്ടില്ല.
ഇന്നലെ വരെ എൻ്റെ തോളോട് തോള്‍ നിന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തൻ്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തി ആയിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ.. എനിക്ക് ഏതു കാര്യവും വിശ്വസിച്ചു ഏല്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ..
സംഭവിക്കാൻ പാടില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്ബുമ്ബോളും നവീൻ്റെ വേർപാടില്‍ എനിക്കുള്ള വേദനയും, നഷ്‌ടബോധവും പതർച്ചയും പറഞ്ഞറിയിക്കാൻ എൻ്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല.
എൻ്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍… ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പൊള്‍ സാധിക്കുന്നുള്ളൂ … പിന്നീട് ഒരവസരത്തില്‍, നിങ്ങളുടെ അനുവാദത്തോടെ, ഞാൻ വീട്ടിലേക്ക് വരാം- കലക്ടർ കത്ത് ചുരുക്കി.
TAGS : ADM NAVEEN BABU | KANNUR COLLECTOR
SUMMARY : ADM Naveen Babu’s death: Kannur Collector apologizes to the family
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…
ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവില്‍ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വയനാട് ഭാഗത്തേക്ക്…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗ് ഓഫ് ചെയ്യും. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി…
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…