പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുമ്പ് പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഉള്ളൊഴുക്ക്’.
സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം ജൂണ്‍ 21-ന് തിയേറ്ററുകളിലെത്തും. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാർ നായരാണ്.
TAGS: ULLOZHUKKU| FILMS| TRAILER
SUMMARY: Ullozhukku trailer is out
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…