ന്യൂഡല്‍ഹി: യൂട്യൂബര്‍ സൂരജ് പാലക്കാരനെതിരായ പോക്‌സോ കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് പാലാക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായത്. കടയ്ക്കാവൂർ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലാണ് നടപടി.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പോക്‌സോ കേസില്‍ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാന പോലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് സൂരജിന്റെ അഭിഭാഷകൻ അഡോള്‍ഫ് മാത്യു വാദിച്ചു. തുടർന്നാണ് സുപ്രീംകോടതി ഹർജിയില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കോടതി ചോദ്യം ഉയർത്തി. ജസ്റ്റിസ് മാരായ സൂര്യകാന്ത്, എന്‍കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ചോദ്യം ഉയർത്തിയത്.
TAGS : LATEST NEWS
SUMMARY : What kind of language is being used; Supreme Court criticizes Suraj Palakkaran
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…