തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ഈ മാസം 10 മുതല്‍ 180 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം.
കഴിഞ്ഞ ആറുമാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ഇനി ആറു മാസത്തേക്ക് കൂടി പ്രശാന്ത് പുറത്തിരിക്കേണ്ടി വരും. ജയതിലകിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം. ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ച് ഐഎഎസുകാരനാണ് ജയതിലക്.
TAGS : PRASANTH IAS
SUMMARY : N Prashanth’s suspension from IS extended
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…