ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കർണാടകയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുനിന്നുള്ള മികച്ച ഗായകരെ കണ്ടെത്തുന്നതിനായി നടത്തിയ എയ്മ വോയിസ് കർണാടക- 2024 സീസൺ 5ന്റെ അവസാനപാദ മത്സരം ബെംഗളൂരു ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ മത്സരം ഉദ്ഘാടനം ചെയ്തു.
ആദ്യപാദ മത്സരത്തിൽ പങ്കെടുത്ത നൂറോളം പ്രതിഭകളിൽ നിന്നായി 70 പ്രതിഭകളെയാണ് അടുത്ത ഘട്ടത്തിലേക്കു തിരഞ്ഞെടുത്തത്. ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിൽ നിന്നുമായി പരമാവധി എട്ടു പേരെ വീതമാണ് അവസാന പാദ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. പിന്നണി ഗായകന്‍ രമേശ് ചന്ദ്ര, അജയ് വാര്യർ, സജിത്ത് നമ്പ്യാർ എന്നിവരായിരുന്നു വിധികർത്താക്കൾ.
സീനിയർ വിഭാഗത്തിൽ എൻ.കെ നീരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നാം സ്ഥാനത്തിന് അർഹനായി. ടി കെ സുജിത്ത്, പി വി ശ്രീജയ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ടീൻസ് വിഭാഗത്തിൽ കുമാരി. ശ്രീയ സൊജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കുമാരി. സ്വേത എം എം, കുമാരി.ജീന മറിയം അരുൺ എന്നിവർ നേടി.
വിജയികള്‍:
<BR>
TAGS : AIMA,
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…