ബെംഗളൂരു: കർണാടക സ്വദേശിനിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ പഞ്ചാബിലെ സ്വകാര്യ കോളേജിൽ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വഴിതിരിവ്. കോളേജ് പ്രൊഫസർ ആയിരുന്ന മലയാളി യുവാവുമായുള്ള അടുപ്പമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ധർമസ്ഥല സ്വദേശിനിയായ അകാൻക്ഷ എസ് ആണ് പഞ്ചാബിലെ പഗ്‌വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ജീവനൊടുക്കിയത്. ജർമ്മനിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനായി മുൻപായി ചില അക്കാദമിക് രേഖകൾ വാങ്ങാനാണ് ആകാൻക്ഷ കോളേജിലേക്ക് പോയത്. തുടർന്ന് കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
കോട്ടയം സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ ബിജിൽ മാത്യു എന്ന പ്രൊഫസറുമായി ആകാൻക്ഷയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മാത്യു വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ, അകാൻക്ഷ അയാളുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പഞ്ചാബിലെ ജലന്ധർ പോലീസ് സ്റ്റേഷനിൽ നിജിൽ മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ സ്‌പൈസ് ജെറ്റ് എയ്‌റോസ്‌പേസിൽ ജീവനക്കാരിയായിരുന്നു ആകാൻക്ഷ.
TAGS: KARNATAKA | DEATH
SUMMARY: Aerospace engineer Akanksha commited suicide after professor refused marriage proposal
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…