ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ഗവേഷണം, വികസനം, ഉത്‌പാദനം എന്നിവയിൽ ആഗോള പ്രതിരോധ സഹകരണത്തിന് രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്‌തു. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയുടെ തെളിവാണ് എയ്‌റോ ഇന്ത്യ. പ്രതിരോധ സഹകരണം, ഗവേഷണം, ഉത്‌പാദനം എന്നിവയിൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം വളർത്തിയെടുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വാങ്ങൽ കൊടുക്കൽ ബന്ധത്തിനപ്പുറത്തേക്ക് ആഗോള പങ്കാളിത്തങ്ങളെ വ്യാവസായിക സഹകരണത്തിന്‍റെ തലത്തിലേക്ക് ഉയർത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ, സാങ്കേതിക വിദഗ്ധർ, പ്രതിരോധ തന്ത്രജ്ഞർ എന്നിവരെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്റോ ഇന്ത്യ എയർ ഷോ സംഘടിപ്പിക്കുന്നത്. ബെംഗളൂരു എയർ ഷോയുടെ 15-ാമത് എഡിഷനാണ് ഇന്ന് തുടങ്ങിയത്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമനി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ഫൈറ്റർ ജെറ്റുകൾ വ്യോമാഭ്യാസ പ്രകടനത്തിൽ മാറ്റുരക്കുന്നുണ്ട്.
TAGS: AERO INDIA
SUMMARY: Aero India kickstarts in BENGALURU today
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…
തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…
ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…