എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് സന്ദർശകരും യാത്രക്കാരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

പരിപാടി നടക്കുന്ന നാല് ദിവസങ്ങളിലും 8 മുതൽ 11 വരെയുള്ള ഗേറ്റുകളിലേക്ക് പാസുകളുള്ള സന്ദർശകർ ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപാസ് ജംഗ്ഷൻ എന്നിവ കടന്ന് കൊടിഗെഹള്ളി ജംഗ്ഷൻ ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് ഉപയോഗിക്കണം. മറ്റ്‌ വഴികളിലൂടെ വരുന്നവർ ദൊഡ്ഡബല്ലാപുര മെയിൻ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഗണ്ടിഗനഹള്ളിയിലേക്ക് നാഗേനഹള്ളി ഗേറ്റിൽ വലത്തേക്ക് തിരിയേണ്ടതുണ്ട്. മടക്കയാത്രയ്ക്കും ഈ റൂട്ട് ഉപയോഗിക്കണം.

ഡൊമസ്റ്റിക് ഏരിയ ഗേറ്റ് നമ്പർ 5 ലേക്ക് പാർക്കിങ് പാസ് ഉള്ളവർ എയർപോർട്ട് റോഡ് വഴിയുള്ള ഫ്ലൈഓവർ വഴി എൻട്രി പോയിന്റിൽ പ്രവേശിക്കണം. തുടർന്ന് ഐഎഎഫ് ഹുനസമരനഹള്ളിയിൽ നിന്ന് യു-ടേൺ എടുത്ത് സർവീസ് റോഡിലൂടെ ഗേറ്റ് നമ്പർ 5ലേക്ക് പോകണം. മടക്കയാത്രയ്ക്ക്, സന്ദർശകർ ഗേറ്റ് നമ്പർ 5 എ വഴി പുറത്തിറങ്ങി രേവ കോളേജ് ജംഗ്ഷൻ വഴി കടന്നുപോകണം. സന്ദർശകർ ജികെവികെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. സൗജന്യ പാർക്കിങ് സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും എയർ ഷോ വേദിയിലേക്ക് ബിഎംടിസി ഷട്ടിൽ ബസ് സർവീസുകൾ നടത്തും.

TAGS: BENGALURU | AERO INDIA
SUMMARY: Traffic restricted in city amid Aero India

Savre Digital

Recent Posts

സംസ്ഥാനത്തെ അതിതീവ്രമഴ; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…

6 hours ago

വോട്ടർപട്ടികയിലെ ക്രമക്കേട്: പാർട്ടികൾ ശരിയായ സമയത്ത് ഉന്നയിച്ചിരുന്നെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്നു-തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…

6 hours ago

മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…

6 hours ago

ആകാശത്തുവെച്ച് ഇന്ധനച്ചോര്‍ച്ച; ബെളഗാവി-മുംബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…

6 hours ago

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

7 hours ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

7 hours ago