ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെയും ആണ് വിമാനത്താവളത്തിൽ എയർസ്പേസ് ക്ലോഷർ ടൈമിംഗ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7, 9 തീയതികളിൽ രാവിലെ 9നും 11നും ഇടയിലും എയർസ്പേസ് അടച്ചിടും.
ഫെബ്രുവരി 10 ന് രാവിലെ 9 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയും അടച്ചിടും. ഫെബ്രുവരി 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്.
ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 മണി വരെയും അടച്ചിടും.
ഫെബ്രുവരി 13,14 ദിവസങ്ങളിൽ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് ടിക്കറ്റിനൊപ്പം ലഭിച്ച കാർ പാർക്കിങ് പാസ് വാഹനത്തിന്‍റെ വിൻഡ്‌ഷീൽഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം. എയർപോർട്ടിലേക്ക് പോകുന്നവർ യെലഹങ്ക റൂട്ട് ഒഴിവാക്കി പകരം ഹെന്നൂർ – ബാഗലൂർ വഴി ബദൽ റോഡ് ആണ് തിരഞ്ഞെടുത്തേണ്ടത്.
TAGS: BENGALURU | AERO INDIA
SUMMARY: Flight services fod aero India to be disrupted today
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…