ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റര്‍ പരിധിയില്‍ മാംസ വിൽപന നിരോധിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകള്‍, നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം. സസ്യവിഭവങ്ങൾ വിൽക്കുന്നതിന് നിയന്ത്രണമില്ല.
പൊതുസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന നോണ്‍ വെജ് ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകൻ ഉൾപ്പെടെയുള്ള പക്ഷികളെ ആകര്‍ഷിക്കുമെന്നും ഇത് എയ്‌റോ ഷോയില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബിബിഎംപി മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | AERO INDIA
SUMMARY: Meat sale banned amid aero India show at yelahanka airforce station
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…