ബെംഗളൂരു: ബെംഗളൂരു എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ ബിഎംടിസി വോൾവോ ബസ് ട്രക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവർമാർ മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ജക്കൂരിലെ ലെഗസി സിറാക്കോ അപ്പാർട്ട്മെൻ്റിന് സമീപത്താണ് അപകടം ഉണ്ടായത്.
തിരക്കേറിയ പാതയില്‍ സിമൻ്റ് ബൾക്കർ ട്രക്ക് തൊട്ടുമുമ്പിലൂടെ പോകുകയായിരുന്ന ഇന്നോവ കാറിൽ ഇടിച്ചിരുന്നു. ഇതിനെ ചൊല്ലി റോഡിൽ ഇറങ്ങി രണ്ടു ഡ്രൈവർമാരും തമ്മില്‍ തർക്കം തുടരുന്നതിനിടെ അമിതവേഗതയിൽ വന്ന വോൾവോ ബസ് ട്രക്കിലേക്കും കാറിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഇരുവര്‍ക്കും ഗുരതരമായി പരുക്കേറ്റു. ട്രക്ക് ഡ്രൈവർ കുൽദീപ് കുമാർ (42) സംഭവസ്ഥലത്തു വെച്ചും ഇന്നോവ കാർ ഡ്രൈവർ ജഗദീഷ് (40) ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ യെലഹങ്ക പോലീസ് കേസെടുത്തിട്ടുണ്ട്.
<br>
TAGS : BENGALURU NEWS | ACCIDENT
SUMMARY : Accident on Airport Road flyover; BMTC Volvo bus hits tragic end for two drivers
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…
പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…