Categories: KERALATOP NEWS

എയർ കേരള യഥാർഥ്യമാകുന്നു; വിമാന സർവീസ് പ്രഖ്യാപിച്ച് ദുബൈയിലെ മലയാളി വ്യവസായികൾ

ദുബായ്: പ്രവാസി മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനി യാഥാര്‍ത്ഥ്യമാകുന്നു. കേരളം ആസ്ഥാനമായുള്ള എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിന്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സി ലഭിച്ചെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ ദുബായില്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബായില്‍ നിന്നുള്ള സെറ്റ്ഫ്ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

2025ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ഡൊമസ്റ്റിക് സര്‍വീസ് ആയിരിക്കും ആരംഭിക്കുക. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.

25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്ന്​ അഫി ‘അഹമ്മദ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടയുള്ള എല്ലാ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അഫി അഹമ്മദ്​ കൂട്ടിച്ചേർത്തു

കഴിഞ്ഞ വര്‍ഷം എയര്‍ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ഇതിനായി 3 എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

കമ്പനി സിഇഒ ഉള്‍പ്പെടെ പ്രധാന തസ്തികയിലേക്ക് ഉള്ളവരെ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഇതിനുണ്ട്. എയര്‍കേരള എന്ന പേരിലാകും കമ്പനി സര്‍വീസുകള്‍ നടത്തുക.
<BR>
TAGS : AIR KERALA | PRAVASI | DUBAI,
SUMMARY : Air Kerala becomes real. Malayali businessmen in Dubai announced the flight service

Savre Digital

Recent Posts

ഓൺസ്‌റ്റേജ്‌ ജാലഹള്ളി വയലാർ അനുസ്മരണം 9 ന്

ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…

3 hours ago

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്, നിയമപരമായി എതിര്‍ക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

4 hours ago

മേൽചുണ്ട് കീറി, തല തറയിൽ ഇടിപ്പിച്ചു; മുൻപങ്കാളിയുടെ ആക്രമണം വെളിപ്പെടുത്തി നടി ജസീല പർവീൺ

മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…

5 hours ago

കാത്തിരിപ്പിന് വിരാമം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ

ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…

5 hours ago

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ…

6 hours ago

കേരളസമാജം മാഗഡി റോഡ് സോൺ മലയാളം ക്ലാസിന് തുടക്കം

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക്‌ തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…

6 hours ago