കൊച്ചി: കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ്. എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. ഇതു പുതിയ സർവീസിനാകും എന്നാണു വിലയിരുത്തൽ. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സർവീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടനം ഒഴിവാക്കി സ്പെഷൽ ട്രെയിൻ ആയാകും ഓടിക്കുക എന്നാണ് വിവരം.
കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ണാടകയ്‌ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ യാത്രക്കാരെ കൊണ്ട് എത്താൻ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസറഗോഡേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും.
The post എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസ് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ…
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…