Categories: KERALATOP NEWS

എലി​യെ കൊല്ലാൻ ​​വിഷം ​​​ചേർത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്.  പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും.
<BR>
TAGS : DEATH | RAT POISON
SUMMARY : 15-year-old girl dies after accidentally consuming rat poison

Savre Digital

Recent Posts

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

7 hours ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

8 hours ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

8 hours ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

9 hours ago

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…

9 hours ago

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…

10 hours ago