ബെംഗളൂരു: ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ. സ്റ്റേഷൻ പരിസരത്ത് അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക് ആക്സസ് കൺട്രോൾ സിസ്റ്റം പ്രകാരം ഇനി മുതൽ പിഴ ചുമത്തും. പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് 10 മിനിറ്റിനപ്പുറം നിൽക്കുന്ന വാഹനങ്ങൾക്കാണ് ആക്‌സസ് കൺട്രോൾ ചാർജുകൾ നൽകേണ്ടിവരിക.
പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് മാത്രമെ നൽകേണ്ടി വരുള്ളൂ. 10 മിനിറ്റിനുള്ളിൽ പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സ്റ്റേഷൻ പരിസരത്ത് നിന്നും വാഹനങ്ങൾ പാർക്കിംഗ് ഏരിയകളിലേക്ക് മാറ്റണം. അതേസമയം പാർക്കിംഗ് ചാർജുകൾ അടയ്ക്കുന്നവർ ആക്സസ് കൺട്രോൾ ചാർജ് നൽകേണ്ടതില്ല.
10-20 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾക്ക് 40 രൂപയും മറ്റ് വാഹനങ്ങൾക്ക് 50 രൂപയും പ്രവേശന ഫീസായി നൽകണം. 20-30 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ 100 രൂപയും മറ്റ് വാഹനങ്ങൾ 200 രൂപയും പ്രവേശന ഫീസായി നൽകണം.
അനധികൃത ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് അരമണിക്കൂർ കഴിഞ്ഞാൽ ഓരോ ഇരുചക്രവാഹനത്തിനും 250 രൂപയും മറ്റുള്ളവയിൽ നിന്ന് 500 രൂപയും ലൈസൻസി ഫ്ലാറ്റ് ചാർജായി ഈടാക്കും.
TAGS: BENGALURU | SMVT STATION
SUMMARY: Railway introduces access control fee system in smvt station
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…