Categories: KERALATOP NEWS

‘എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം’; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഗവര്‍ണര്‍

തനിക്കെതിരെ എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച്‌ കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങള്‍ക്കും എതിർ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ആക്രമണങ്ങള്‍ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ തന്നെ റിപോർട്ട് ചെയ്തതാണ്. പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോർട്ട് നല്‍കുന്നുണ്ട്. ആ റിപ്പോർട്ടില്‍ കേരളത്തിലെ സംഭവ വികാസങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

The post ‘എസ്‌എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം’; രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഗവര്‍ണര്‍ appeared first on News Bengaluru.

Savre Digital

Recent Posts

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

28 minutes ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

36 minutes ago

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

1 hour ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

2 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

2 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

3 hours ago