Categories: KERALATOP NEWS

എസ്‌എസ്‌എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങള്‍ പുറത്തിറക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.

ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അക്കാദമിക് മര്യാദ ഇല്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു. മെയ് രണ്ടിന് എന്‍സിഇആര്‍ടിയുടെ യോഗത്തില്‍ പങ്കെടുക്കും. വളരെ ലാഘവത്തോടെയാണ് ഈ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നത്. ബിജെപിക്ക് കുട്ടികള്‍ ചരിത്രം പഠിക്കേണ്ടതില്ലെന്ന നിലപാട്. അവര്‍ക്ക് ബിജെപിയുടെ ചരിത്രം പഠിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ്. ഇതിനെതിരെ ശക്തമായ നിലപാട് തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ ചരിത്രം വെട്ടിമാറ്റി മഗധ സാമ്രാജ്യം ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഡല്‍ഹി സുല്‍ത്താനേറ്റ് ചരിത്രം ഒഴിവാക്കി മകരം, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ 10,12 ക്ലാസുകളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം, ഗോധ്ര കലാപം, ഗാന്ധി വധം തുടങ്ങിയ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു.

TAGS : V SHIVANKUTTY
SUMMARY : SSLC exam results will be published in the second week of May: Minister V Sivankutty

Savre Digital

Recent Posts

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…

3 hours ago

അമേരിക്കയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് ഗുരുതര പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…

4 hours ago

സ​വ​ര്‍​ക്ക​റെ​യും ഹെ​ഡ്‌​ഗേ​വ​റെ​യും കുറിച്ച് കേ​ര​ള​ത്തി​ല്‍ പ​ഠി​പ്പി​ക്കി​ല്ലെന്ന് മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി

തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നും കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും…

6 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന

ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…

6 hours ago

മൈസൂരുവിൽ കുളിമുറിയിലെ ഗീസറിൽ നിന്ന് ചോർന്ന ഗ്യാസ് ശ്വസിച്ച് സഹോദരിമാർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…

7 hours ago

ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…

7 hours ago