തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്ക് വിവരം നേരിട്ട് നല്‍കുന്നതിന് ഒട്ടെറെ അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണിത്.
ഈ സാഹചര്യത്തിലാണ് എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിവരം പരീക്ഷാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തി. പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3മാസത്തിനു ശേഷം പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിയ്ക്കുന്ന മുറയ്ക്ക് മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കും.
TAGS : KERALA | SSLC EXAM
SUMMARY : Relaxation in SSLC Exam Conditions
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…