ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇക്കുറി വിജയശതമാനം 73.40 ആണ്. എസ്എസ്എൽസി ആദ്യഘട്ട പരീക്ഷ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ 8,59,967 വിദ്യാർഥികളിൽ 6,31,204 പേർ വിജയിച്ചു.
കഴിഞ്ഞ വർഷം മുതൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് സപ്ലിമെൻ്ററി പരീക്ഷകൾ സർക്കാർ ഒഴിവാക്കിയിരുന്നു. പകരം മൂന്ന് ബോർഡ് പരീക്ഷ നടത്തുകയും, മൂന്നിൽ നിന്നും മികച്ച മാർക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2022-23 അധ്യയന വർഷത്തിൽ 83.89 ആയിരുന്നു സംസ്ഥാനത്തിന്റെ വിജയശതമാനം.
യോഗ്യതാ മാർക്ക് കുറച്ചിട്ടും എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ വിജയശതമാനം കുറഞ്ഞു. 78 സ്കൂളുകളിൽ വിജയശതമാനം പൂജ്യമാണ്. ആരും വിജയിക്കാത്ത സ്കൂളുകളുടെ പട്ടികയിൽ 3 എണ്ണം ബെംഗളുരുവിൽ നിന്നുള്ളവയാണ്. ഇത്തവണ എസ്എസ്എൽസി പരീക്ഷയുടെ യോഗ്യതാ മാർക്ക് 35 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചിരുന്നു.
പരീക്ഷാ ഹാളുകളിൽ അപമര്യാദയായി പെരുമാറൽ, കോപ്പിയടി തുടങ്ങിയ കാര്യങ്ങൾ കുറക്കുന്നതിനായി ഇത്തവണ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതാണ് വിജയ ശതമാനം കുറയാൻ കാരണമായതെന്ന് സ്കൂൾ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിംഗ് പറഞ്ഞു.
വിദ്യാർഥികൾക്ക് അവരുടെ ഫലങ്ങളുടെ സ്കാൻ ചെയ്ത പകർപ്പിന് മെയ് 16 വരെ അപേക്ഷിക്കാമെന്നും മെയ് 13 മുതൽ 22 വരെ കെഎസ്ഇഎബി വെബ്‌സൈറ്റിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 7 മുതൽ 14 വരെ രണ്ടാം ഘട്ട പരീക്ഷ നടക്കും.
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…