തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനാൽ തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് ആവശ്യമില്ല. എന്നാൽ വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും ഇതേ നിലപാട് വ്യക്തമാക്കി. എസ് ഡി പി ഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന യുഡിഎഫ് വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെയും എം എം ഹസന്റേയും പ്രതികരണം. കോൺഗ്രസ് എല്ലാ കാലത്തും ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരേ പോലെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. അതിനാലാണ് എസ് ഡി പി ഐ നൽകുന്ന പിന്തുണയും വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
എന്നാൽ വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. സംഘടനകളുടെ പിന്തുണയെ അങ്ങനെയല്ല വിലയിരുത്തുന്നത്. എസ്ഡിപിഐ ഒരോ തിരഞ്ഞെടുപ്പിലും പലരേയും പിന്തുണയ്ക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അവർ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന തീരുമാനം യു ഡി എഫ് ഒറ്റക്കെട്ടായി എടുത്തിട്ടുള്ളതാണെന്നും സതീശൻ വ്യക്തമാക്കി
The post എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യു ഡി എഫ് appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…