ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) അറസ്റ്റിലായത്. മമത (37) ആണ് കൊല്ലപ്പെട്ടത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഭർത്താവിനെതിരെ പരാതി നൽകാൻ മമത ഹാസന്‍ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിൽ രോഷാകുലനായ ലോകനാഥ്, ഭാര്യയുടെ നെഞ്ചിൽ കുത്തുകയും പോലീസുകാരും ആളുകളും നോക്കിനില്‍ക്കെ മമതയെ കൊലപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
19 വര്‍ഷം മുമ്പായിരുന്നു ലോകനാഥിന്‍റെയും മമതയുടെയും വിവാഹം. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. നാല് ദിവസം മുമ്പും വഴക്കുണ്ടായിരുന്നു. സംഭവത്തിൽ ഹാസൻ സിറ്റി പോലീസ് ഇയാൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Police constable arrested for killing wife at sp office
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…