Categories: KERALATOP NEWS

എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ കാഡറ്റുകൾ ആശുപത്രിയില്‍

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​എ​ൻ.​സി.​സി​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തുടര്‍ന്ന്​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​തൃ​ക്കാ​ക്ക​ര​ ​കെ.​എം.​എം​ ​കോ​ളേ​ജി​ന്റെ​യും​ ​കൊ​ച്ചി​ൻ​ ​പ​ബ്ലി​ക്ക് ​സ്കൂ​ളി​ന്റെ​യും​ ​കോ​മ്പൗ​ണ്ടി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​രം​ഭി​ച്ച​ ​ക്യാ​മ്പി​ലാ​ണ് ​സം​ഭ​വം. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക്​ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു

തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പോലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്.​ 75​ല​ധി​കം​ ​പേ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലാ​ണ് ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​സ​ൺ​റൈ​സ്,​ ​ബി​ ​ആ​ൻ​ഡ് ​ബി​ ​ആ​ശു​പ​ത്രി​ക​ളി​ലാ​ണ്.​ ​ആ​രു​ടെ​യും​ ​നി​ല​ ​ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​രാ​ത്രി​ ​ത​ന്നെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​കു​ട്ടി​ക​ൾ​ക്ക് ​ഭ​ക്ഷ​ണം​ ​ത​യ്യാ​റാ​ക്കി​യ​ ​കോ​ളേ​ജി​ലെ​ ​പാ​ച​ക​ശാ​ല​ ​പ​രി​ശോ​ധി​ച്ച് ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ചു. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​ര​ക്ഷി​താ​ക്ക​ളെ​ ​ക്യാ​മ്പി​ൽ​ ​ക​യ​റ്റാ​തെ​ ​ഗേ​റ്റു​ക​ൾ​ ​പൂ​ട്ടി​യ​തും​ ​ലൈ​റ്റു​ക​ൾ​ ​ഓ​ഫാ​ക്കി​യ​തും​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ത്ത​തും​ ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​കാ​ര​ണ​മാ​യി.​ ​തു​ട​ർ​ന്ന് ​രാ​ത്രി​ 11​ ​മ​ണി​യോ​ടെ​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ ​ഗേ​റ്റു​ക​ൾ​ ​ത​ക​ർ​ത്ത് ​അ​ക​ത്ത് ​ക​യ​റി​യ​ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​ ​സൃ​ഷ്ടി​ച്ചു.​ ​തൃ​ക്കാ​ക്ക​ര​ ​എ.​സി.​പി.​ ​പി.​വി.​ ​ബേ​ബി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​ലീ​സ് ​സം​ഘ​മെ​ത്തി​യാ​ണ് ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​യ​ന്ത്രി​ച്ച​ത്.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​ക്യാ​മ്പ് ​അ​വ​സാ​നി​പ്പി​ച്ചു.
<BR>
TAGS : NCC  |  FOOD POISON
SUMMARY : Food poisoning at NCC camp; More than 75 cadets undergoing treatment in hospital

Savre Digital

Recent Posts

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി…

8 minutes ago

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം; സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…

2 hours ago

എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…

2 hours ago

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

3 hours ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

4 hours ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

4 hours ago