Categories: KERALATOP NEWS

എൽഡിഎഫ് കൺവീനർ സ്ഥാനം ഇ.പി.ജയരാജൻ ഒഴിഞ്ഞേക്കും; പകരം ചുമതല ടിപി രാമകൃഷ്ണന്

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. മുൻ മന്ത്രി ടി പി രാമകൃഷ്ണന് പകരം ചുമതല നൽകും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയുണ്ടായതായാണ് സൂചന. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെ ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളെ മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാ‌ർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.

<br>
TAGS : EP JAYARAJAN | CPM
SUMMARY : EP Jayarajan may resign the post of LDF convener; Instead, TP Ramakrishnan is in charge

Savre Digital

Recent Posts

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

1 hour ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

1 hour ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

2 hours ago

ധർമടം മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…

2 hours ago

കോ​ഴി​ക്കോ​ട്ട് വ്യൂ ​പോ​യിന്റില്‍ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…

2 hours ago

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; പുഴയുടെ നടുവില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍

തൃശൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ വിനോദയാത്രികര്‍ പുഴയ്ക്ക്…

2 hours ago