തിരുവനന്തപുരം∙ എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാന്‍ എന്‍സിപിയില്‍ വീണ്ടും നീക്കം. തോമസ് കെ തോമസ് എം എല്‍ എക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കമാണ് എന്‍ സി പിയില്‍ ശക്തമായത്. പാര്‍ട്ടി പ്രസിഡന്റ് പി സി ചാക്കോ, മന്ത്രി മാറ്റത്തിനു പിന്തുണ നല്‍കിയതായും അതിനാല്‍ മന്ത്രിമാറ്റത്തിന് സാധ്യത തെളിഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു. എന്നാല്‍ മന്ത്രി ശശീന്ദ്രന്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എം എല്‍ എ സ്ഥാനം രാജിവെക്കും എന്നു ശശീന്ദ്രന്റെ ഭീഷണിമുഴക്കിയതായി സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്.
വിഷയത്തില്‍ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. പാര്‍ട്ടിയില്‍ അങ്ങിനെ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : KERALA NCP | AK SASEENDRAN
SUMMARY : AK Saseendran was replaced by Thomas K. NCP moves to make Thomas a minister
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…