തിരുവനന്തപുരം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. നോബിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഷൈനിയുടെ ഭര്‍ത്താവായ നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.
പ്രതിക്ക് ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് പോലീസ് നിലപാട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത നോബിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ കോട്ടയം ജില്ലാ ജയിലില്‍ തുടരുകയാണ് നോബി.
പ്രതിയെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച മുമ്പാണ് അമ്മ ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 9 മാസമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. വിവാഹ മോചന കേസ് കോടതിയില്‍ നടക്കെ ഭര്‍ത്താവ് നോബിയില്‍ നിന്നുമുണ്ടായ മാനസിക പീഡനമാണ് ഷൈനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
TAGS : LATEST NEWS
SUMMARY : Ettumanoor mass suicide: Court rejects Nobi’s bail plea
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…