ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചിക്കബെല്ലാപുർ ഷിഡ്‌ലഘട്ടയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ജി. വെങ്കിടേഷാണ് തൻ്റെ സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്.
കഴിഞ്ഞ അഞ്ച് മാസമായി വിദ്യാർഥിനിക്ക് ആർത്തവം ഇല്ലാതിരുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിൽ നിന്ന് കുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ ആറ് മാസമായി പ്രധാനാധ്യാപകനായ വെങ്കിടേഷ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് വിദ്യാർഥിനി വെളിപ്പെടുത്തി. ഇതേതുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് വെങ്കിടെഷിനെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും നടക്കുന്നതിനാല്‍ ഞായറാഴ്ച സർവീസ് തുടങ്ങാൻ വൈകും. ആദ്യ…