Categories: KERALATOP NEWS

ഏഴ് ജില്ലകളില്‍ ഇന്ന് വേനല്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയെത്തിയേക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വരുന്ന 5 ദിവസവും തെക്കന്‍ കേരളത്തില്‍ മഴ തുടരാനാണു സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നേരിയ മഴക്കുള്ള സാധ്യതയുള്ളത്. കൊല്ലം ജില്ലയില്‍ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ കേരളാ തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ നേരിയ മഴയാകും പെയ്യുക.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നലെ മഴ ശക്തമായ ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ പെയ്തു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി.
<BR>
TAGS : RAIN ALERT KERALA
SUMMARY : Summer rains likely in seven districts today

Savre Digital

Recent Posts

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

13 minutes ago

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…

1 hour ago

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

2 hours ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

3 hours ago

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

4 hours ago