ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ ഇതുവരെ മോഷ്ടിച്ചത്. വിദ്യാരണ്യപുര സ്വദേശികളായ ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 715 ജോഡി ബ്രാൻഡഡ് ഷൂസുകൾ, 10 ലക്ഷം രൂപയുടെ സാധാരണ ചെരിപ്പും മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച ചെരുപ്പുകൾ ഊട്ടിയിലും പുതുച്ചേരിയിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. മോഷ്ടിച്ച ചെരുപ്പുകൾ വിൽക്കാൻ ഞായറാഴ്ച ചന്തകളും ഉപയോഗിച്ചിരുന്നു. പ്രതികൾ രാത്രി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വീടുകളും ക്ഷേത്രങ്ങളും ലക്ഷ്യമാക്കി മോഷണം നടത്തുമായിരുന്നു. മോഷ്ടിച്ച ശേഷം ഇരുവരും ഇവ വൃത്തിയാക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാറാണുള്ളത്.
വിദ്യാരണ്യപുരയിലെ ബിഇഎൽ ലേഔട്ടിലെ താമസക്കാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിലാണ് ഏഴ് വർഷമായി മോഷണം നടത്തിവരികയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.
TAGS: BENGALURU | THEFT | ARREST
SUMMARY: Two arrested for stealing branded shoes from apartment over seven years
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സ്വകാര്യ കോളേജിൽ രണ്ടാം…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…