ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവ് (88) അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. അൽഷിമേഴ്സ് ബാധിതയായിരുന്നു. സംസ്കാരം ഡല്‍ഹിയിലെ ലോധി റോഡ് ശ്‌മശാനത്തിൽ നടന്നു.
ലോകമെമ്പാടും ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരകയായതിനാൽ “മദർ ഒഫ് ഏഷ്യൻ സിനിമ” എന്നറിയപ്പെട്ടു. ‘സിനിമായ : ദി ഏഷ്യൻ ഫിലിം ക്വാർട്ടർലി’യുടെ സ്ഥാപക എഡിറ്ററായിരുന്നു. 29 വർഷം മുമ്പ് യുനസ്‌കോയുമായി ചേർന്ന് ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിന് ആഗോള സംഘടനയായ ‘നെറ്റ്പാക്’ (നെറ്റ്‌വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ) സ്ഥാപിച്ചു. ലോകത്തെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ മികച്ച ഏഷ്യൻ സിനിമകൾക്ക് നെറ്റ്പാക് അവാർഡ് നൽകുന്നുണ്ട്.
പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ന്യൂയോർക്കിൽ ആയിരുന്നു. അവിടെ ഫോട്ടോഗ്രഫി പഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 20 ഡോക്യുമെന്ററികൾ നിർമ്മിച്ചു. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിൽ പി.എച്ച്ഡി എടുത്ത അരുണയെ. ഫ്രഞ്ച് സർക്കാർ പരമോന്നത സാംസ്‌കാരിക പുരസ്കാരമായ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നൽകി ആദരിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ക്യൂറേറ്ററും ചിത്രകാരിയുമായിരുന്നു.
ഭർത്താവ് നയതന്ത്രജ്ഞനായിരുന്ന പരേതനായ സുനിൽ കുമാർ റോയി ചൗധരി. മകൾ ഗ്രാഫിക് ഡിസൈനറായ യാമിനി റോയ് ചൗധരി. സഞ്ജയ്ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയാണ് യാമിനിയുടെ ഭർത്താവ്.
<BR>
TAGS : ARUNA VASUDEV | FILM CRITIC | OBITUARY
SUMMARY : Mother of Asian Cinema; Film critic Aruna Vasudev passes away
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…