Categories: KERALATOP NEWS

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആയുഷ് സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായിരുന്നു രാജൻ.

ആരോഗ്യ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ സെക്രട്ടറി. ഒപ്പം റവന്യൂവിലെ വഖഫ് കാര്യ ചുമതലയും ഹനീഷിനുണ്ട്. തൊഴിൽ സെക്രട്ടറിയായ കെ. വാസുകിക്ക് നോർക്ക വകുപ്പിന്‍റെ ചുമതല കൂടി നൽകി.

 

Savre Digital

Recent Posts

’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു

വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…

2 minutes ago

യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പോലിസ്

കൊച്ചി: ഡോക്ടറുടെ കാല്‍ വെട്ടണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ…

51 minutes ago

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു

കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…

2 hours ago

കണ്ണൂര്‍ തലശ്ശേരിയില്‍ വൻ തീപിടിത്തം

കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…

2 hours ago

ലൈംഗികാതിക്രമം; സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 hours ago

യാത്രക്കാരനെ കൈയേറ്റം ചെയ്തു; എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന് സസ്പെൻഷൻ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…

4 hours ago